എംടി നവതി; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

0
112

എംടി നവതി വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം പഹ്ലിക് ലൈബ്രറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 7,500 രൂപ, 5,000 രൂപ, 3,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. പത്തു പേജില്‍ കവിയാത്ത പ്രിന്റ് ചെയ്ത രചനകള്‍, 2023 ഡിസംബര്‍ 15നകം സെക്രട്ടറി, എറണാകുളം പബ്ലിക് ലൈബ്രറി, കോണ്‍വെന്റ് റോഡ്, എറണാകുളം, കൊച്ചി 682035 എന്ന വിലാസത്തില്‍ അയക്കണം. രചനയോടൊപ്പം വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും മത്സരത്തിന് അയക്കുന്ന രചന മറ്റെവിടെയും പ്രസിദ്ധീകരിച്ചതല്ലെന്ന സാക്ഷ്യപത്രവും ഉള്‍പ്പെടുത്തണം. 2024 ജനുവരിയില്‍ ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക്: 9447221825


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here