കാളിദാസ് ജയറാമും അപര്‍ണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’യുടെ ടീസര്‍ എത്തി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’.
‘മമ്മി ആന്‍ഡ് മി’, ‘മൈ ബോസ്’ എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി ആണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ,സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്ച്ചേഴ്സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22 ന് തീയേറ്ററുകളില്‍ എത്തും.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]