പുതുകവിതയെ അടിസ്ഥാനമാക്കി ഫെബ്രുവരി നാലുമുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. പുതുകവിതാപഠനങ്ങളുടെ സമാഹരണമാണ് സെമിനാറിന്റെ ലക്ഷ്യം.
വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ അപഗ്രഥനവും നിഗമനങ്ങളുള്ളതും പ്ലേജിയറിസമില്ലാത്തതുമാവണം പ്രബന്ധം. കാവ്യഘടന, കാവ്യപ്രതലം/മാധ്യമം, കാവ്യവായന, കവിതാവിമര്‍ശനം/പഠനം, കവിതയും സമൂഹവും എന്നീ മേഖലകളിലായിരിക്കും സെമിനാര്‍. എം.എല്‍. രേവതി 12 പോയന്റ് ടൈപ്പ് ചെയ്ത പ്രബന്ധങ്ങളുടെ പൂര്‍ണരൂപം 28-ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ mbmanojmb@gmail.com എന്ന ഇ-മെയില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 7902351352