മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ സംസ്ഥാനതല ദശദിന കലാപരിശീലനം

0
790

കൊണ്ടോട്ടി : സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദശദിന കലാപരിശീലനം ഏപ്രിൽ മൂന്നാം വാരത്തിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നടക്കും. മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്‌,അറബന, വട്ടപ്പാട്ട്, ഒപ്പന,ഖിസ്സപ്പാട്ട്, മുട്ടും വിളിയും എന്നിവയിലാണ് പരിശീലനം 18 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും സ്വന്തം മേൽവിലാസ മെഴുതി അഞ്ച് രൂപയുടെ തപാൽസ്റ്റാമ്പ് പതിച്ച കവർ സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല, 673 638 എന്ന വിലാസത്തിൽ അയക്കുക. ഓഫീസിൽ നിന്നും നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 31. ഫോൺ: 0483 2711432

LEAVE A REPLY

Please enter your comment!
Please enter your name here