ബ്രിട്ടീഷ് കഥാകാരന്‍ ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ് സൃഷ്ടിച്ച ഇതിഹാസ കഥാപാത്രം മൗഗ്ലി പുനരവതരിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് മൗഗ്ലിയുടെ പുതിയ അവതാരവുമായി വരുന്നു. കൊടുങ്കാട്ടില്‍ മൃഗങ്ങള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടിയുടെ പുതിയ അതിജീവനകഥയാണ് മൗഗ്ലി ലജന്റ് ഓഫ് ജംഗിള്‍ പറയുന്നത്. മൗഗ്ലിയുടെ കഷ്ടപ്പാടുകളുടേയും തിരിച്ചറിവുകളുടേയും കഥയാണ് ചിത്രം പറയുന്നത്.
സിനിമയുടെ ഹിന്ദിപതിപ്പിന് ശബ്ദംനല്‍കാന്‍ ബോളിവുഡിലെ വമ്പന്‍ താരനിരതന്നെയുണ്ട്. ബഗീര എന്ന കരിമ്പുലിക്ക് ശബ്ദം നല്‍കുന്നത് അഭിഷേക് ബച്ചന്‍, കാ എന്ന പെരുമ്പാമ്പിന്റെ വശ്യമായ ശബ്ദം നല്‍കുന്നത് കരീന കപൂര്‍. ബല്ലു എന്ന കരടിക്ക് അനില്‍ കപൂറും നിഷ എന്ന അമ്മ ചെന്നായയ്ക്ക് മാധുരി ദീക്ഷിതും ഷേര്‍ഖാന്‍ കടുവയ്ക്ക് ജാക്കി ഷെറോഫും ശബ്ദം നല്‍കും.
ഇംഗ്ലീഷ് പതിപ്പില്‍ ഹോളിവുഡ് താരങ്ങളാണ് ഈ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയത്. ഇന്ത്യന്‍ അമേരിക്കന്‍ ബാലതാരം രോഹന്‍ ചന്ദ് ആണ് മൗഗ്ലിയായി എത്തുന്നത്. മൗഗ്ലിയുടെ വളര്‍ത്തമ്മ മെസ്സുവ ആയി ഫ്രിദ പിന്റോ അഭിനയിക്കുന്നു. ഹിന്ദി കൂടാതെ, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും മൗഗ്ലി എത്തും. ഇതിനായി അതത് ചലച്ചിത്രമേഖലകളിലെ പ്രമുഖരെയാണ് നെറ്റ്ഫ്‌ലിക്‌സ് തേടുന്നത്.
റുഡ്യാര്‍ഡ് കിപ്ലിങ് 1864ല്‍ പുറത്തിറക്കിയ ജംഗിള്‍ ബുക്ക് എന്ന കുട്ടികളുടെ നോവലിന്റെ ഏറ്റവും പുതിയ ചലച്ചിത്രാഖ്യാനമാണ് നെറ്റ്ഫ്‌ലിക്‌സ് ഇറക്കുന്നത്. മൗഗ്ലി നായകനായി ഇതിനോടകം നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മൗഗ്ലിയുടെ കഥ ചലച്ചിത്രമാക്കാനുള്ള അവകാശം ഹോളിവുഡ് നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സില്‍നിന്ന് വന്‍തുകയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. സിനിമ ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സ് ലോകമെമ്പാടുമായി റിലീസ് ചെയ്യും. സിനിമയുടെ ആദ്യ പ്രദര്‍ശനം ഈ മാസം 25ന് മുംബൈയില്‍ നടക്കും. ഒരു പ്രമുഖ ഹോളിവുഡ് സംരംഭത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ഇന്ത്യ വേദിയാകുന്നതും ആദ്യമായി. പ്രശസ്ത നടന്‍ ആന്‍ഡി സെര്‍കിസ് ആണ് സിനിമ സംവിധാനം ചെയ്തത്.