മൗനത്തിന്റെ ആഴങ്ങൾ

0
385
athmaonlinine-mounathinte-aazhangal-shameer-pattarumadom-thumbnail

ഷമീർ പട്ടരുമഠം

ആഴങ്ങളിലേയ്ക്ക്
നടന്ന് പോയിട്ടുണ്ടോ..?

സമുദ്രത്തിന്റെ,
നദിയുടെ,
ഭൂമിയുടെ താഴ്ന്ന
ഇടങ്ങളിലേയ്ക്കെല്ലാം
നടന്നും നീന്തിയും
ആഴങ്ങളുടെ ദൂരമറിഞ്ഞിട്ടുണ്ടോ..?

ഒന്ന് തൊട്ടാൽ വഴുതിപോകുന്ന
മീനുകളോട്
രാവുകളിൽ കടൽ
പകർത്തിയെടുക്കുന്ന നിലാവും നക്ഷത്രങ്ങളും
എവിടെയാണ് ഒളിപ്പിക്കുന്നതെന്ന്
ചോദിച്ചിട്ടുണ്ടോ…?

മൗനത്തിന്റെ ആഴങ്ങളിൽ
ധ്യാനിച്ചിരിക്കുന്ന
മുത്തുച്ചിപ്പികളോട്
നിശബ്ദപ്രണയം തോന്നിയിട്ടുണ്ടോ..?

ആഴങ്ങളിൽ മുങ്ങി
മരിയ്ക്കുന്നവരുടെ
വേദനകൾ പകർത്തിയെഴുതുന്ന
മാലാഖമാരെ,
കടലിനെക്കാൾ
ആഴമുണ്ട്
മനുഷ്യരുടെ
ഹൃദയത്തിന്.

നിശബ്ദതയെക്കുറിച്ച്
മുത്തുച്ചിപ്പിയെക്കാൾ
പറയുവാനുണ്ടാകും
ചിലരുടെ കാത്തിരിപ്പുകൾക്ക്..!

വിടപറയുന്ന മനുഷ്യരെക്കാൾ
തണുത്ത ചുംബനത്തെക്കുറിച്ച്
ഒരു നദിയ്ക്കും അറിവുണ്ടാകില്ല.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here