ഗീതു മോഹന്‍ദാസ്- നിവിന്‍ പോളി ചിത്രം മൂത്തോന്റെ ടീസര്‍ എത്തി

0
400
moothon

ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മൂത്തോന്റെ’ ടീസറെത്തി. രാജ്യാന്തര ശ്രദ്ധ നേടിയ ലയേര്‍സ് ഡൈസിന് ശേഷം ഗീതുമോഹന്‍ ദാസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. തന്റെ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ശോഭില ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ഛായാഗ്രഹണം രാജീവ് രവിയും, എഡിറ്റിംഗ് ബി. അജിത് കുമാറും, സൗണ്ട് ഡിസൈന്‍ കുനാര്‍ ശര്‍മ്മയും നിര്‍വ്വഹിച്ചിരിക്കുന്നു. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു, സുനില്‍ റോഡ്രിഗസ് എന്നിവരും മൂത്തോന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here