മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. കേരളത്തിനകത്തും പുറത്തുമായി, എണ്ണിയാലൊടുങ്ങാത്ത ആരാധകവൃന്ദമുള്ള മോഹൻലാലിന്, താരത്തിന്റെ 62ആം പിറന്നാൾ ദിനത്തിൽ, വീഡിയോ ഗാന സമ്മാനം നൽകിയിരിക്കുകയാണ് ആകാശ് പ്രകാശ് മ്യൂസിക്.
‘നടനവിസ്മയം’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ, മോഹൻലാലിന്റെ അവിസ്മരണീയ അഭിനയമുഹൂർത്തങ്ങൾ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്. എഡിറ്റിങ്ങും, അബി, ഷാഫി എന്നിവർ ചേർന്ന് ഡി.ഒ.പി.യും നിർവഹിച്ച ഗാനം നിർമ്മിച്ചിരിക്കുന്നത് പ്രകാശാണ്. സന്ധ്യ ഹരിപ്രസാദിന്റെ വരികൾക്ക് ഡോക്ടർ ആർ. ഹരിപ്രസാദാണ് ഈണം നൽകിയിരിക്കുന്നത്. ഡോക്ടർ മധു ബാലകൃഷ്ണൻ ആലപിച്ച മൂന്ന് മിനിറ്റും 28 സെക്കന്റും ദൈർഘ്യമുള്ള ഗാനത്തിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്.
ഗാനം കാണാം