എം.ജെ. രാധാകൃഷ്ണൻ അനുസ്മരണവും സിനിമാ പ്രദർശനവും

0
152

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെ കോഴിക്കോട് അനുസ്മരിക്കുന്നു. ന്യൂവേവ് ഫിലിം സ്‌കൂളിൽ വ്യാഴാഴ്ച വൈകീട്ട് 5 മണിക്കാണ് പരിപാടി. നാലു ദിവസങ്ങളിലായി എം.ജെ. രാധാകൃഷ്ണൻ ക്യാമറചെയ്ത നാല് സിനിമകൾ പ്രദർശിപ്പിക്കും. മിനിമൽ സിനിമ ഫിലിം സൊസൈറ്റിയും സിനിമാ സൊസൈറ്റി ഓഫ് ഇന്ത്യയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിവിക് ചന്ദ്രൻ, സംവിധായകൻ പ്രേംചന്ദ് എന്നിവർ എം.ജെ. രാധാകൃഷ്ണനെ അനുസ്മരിക്കും. തുടർന്ന് അദ്ദേഹം ക്യാമറ ചെയ്ത് ജയൻ ചെറിയാൻ സംവിധാനം ചെയ്ത പപ്പീലിയോ ബുദ്ധ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30 ന് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ പ്രദർശിപ്പിക്കും. ശനിയാഴ്ച 5.30 ന് ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേയ്ക്കുള്ള വഴി’യും ഞായറാഴ്ച ഫാറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്ത ‘കളിയച്ഛ’നും പ്രദർശിപ്പിക്കും. പ്രദർശനം സൗജന്യമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here