സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതം; അപകടം പതിയിരിക്കുന്ന വെങ്ങളം ജംക്ഷന്‍

0
174

കോഴിക്കോട്‌: റോഡപകടങ്ങള്‍ സര്‍വ്വ സാധാരണമായിരിക്കുന്ന കാലത്ത്, ട്രാഫിക്ക് സിഗ്നലുകള്‍ കൂടി പ്രവര്‍ത്തനരഹിതമായാലോ? വെങ്ങളം ജംക്ഷനിലെ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് ഇന്നേക്ക് 11 ദിവസം. സിഗ്നലുകളുടെ കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകാതിരിക്കുന്നിടത്തോളം ജംക്ഷനില്‍ അപകടത്തിനുള്ള സാധ്യത കൂടുതലാണെന്നത് നാട്ടുകാരില്‍ ആധി ഉളവാക്കുന്നു.

കോരപ്പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എലത്തൂര്‍ ഭാഗത്തുകൂടി വാഹനങ്ങള്‍ അധികമായി വെങ്ങളം ബൈപ്പാസിലേക്ക് പ്രവേശിക്കുന്നില്ലെങ്കിലും കോഴിക്കോടുനിന്നും വരുന്ന വാഹനങ്ങളുടെ ആധിക്യം അപകടം വിളിച്ചുവരുത്തിയേക്കും. സിഗ്നലുകള്‍ പണിമുടക്കിയിട്ട് നാളുകളായിട്ടും നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ ഇടതടവില്ലാതെ ചീറിപ്പായുന്ന ഹൈവേയില്‍ ഒരു ട്രാഫിക്ക് പോലീസുകാരനെയെങ്കിലും ഡ്യൂട്ടിക്കിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല.

ഫോട്ടോ: സുര്‍ജിത്ത് സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here