മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

1
640
athmaonline-mizhi-neettiyoru-chuvappu-thaymaram-thumbnail

അജിത ടി.ജെ

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

മുക്കൊമ്പ് പൂത്ത
ഒരു ശോണ വൃക്ഷത്തിന്റെ
കാഴ്ചയൊന്ന്
ദേഹം വിറപ്പിച്ച്
കടന്നു പോയതാണ്.
നീയില്ലായ്മയിൽ
കുടഞ്ഞു കളഞ്ഞതിൻ്റെ
ഞൊടിയിലൊരു
പിൻ വിളി,
അതും നീ തന്നെ!
തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം
ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ്
വീണ്ടും മുളച്ചു ഞാൻ!



കായകൽപം കഥ പറയും കാലം.

കൗമാരകാല
പ്രണയ ചാപലങ്ങളിൽ
പൊള്ളിപ്പടർന്ന
കാലത്തൊരിക്കലവൻ
എനിക്കു വേണ്ടിയൊരു
ചിത്രം വരഞ്ഞു

പാപപുണ്യങ്ങളുടെ
വർണ്ണ സംയോജനം കൊണ്ട്
ചിതറിത്തെറിച്ചു കത്തുന്നൊരു
സൂര്യമനസ്സായിരുന്നത്!

പക്ഷേ ഞാനതു കുത്തിവരച്ച്
കത്തിച്ചു കളഞ്ഞു.

ഇന്ന്,
ഇന്ന് നീയെനിക്കു വേണ്ടിയൊരു
ചിത്രം വരയണം!
നാഭിച്ചുഴിയിൽ നിന്നും
ദേഹമാകെ പടരുന്ന
തായ് വേരു പൂത്ത
ഒരു പൂമരത്തിന്റെ
ജ്വാലാമുഖമതിൽ
തെളിഞ്ഞു മിന്നണം!



തായ് വേര്.

മാപ്പു ചോദിച്ചു മടുത്തു
എന്റെയിക്കാടേ
മരമേ
എന്നു വിളിച്ചു
പുറകേ നടക്കയല്ലാതെ
ഞാനെങ്ങനെ തണലാറ്റുവാനാണ്,
പൊറുക്കുക പൊറുക്കുക പൊറുക്കുക.
നിന്റെ വേരിന്റെയാഴങ്ങളിൽ
കൊരുത്തു പിണച്ചെന്റെ
ഇഷ്ടങ്ങൾക്ക്
വെള്ളമാറ്റുക
വെളിച്ചമാക്കുക,
ചുറ്റും
നിറഞ്ഞു ചുഴുന്ന
കാറ്റായുയിർക്കുക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here