ലൈറ്റ് സോഴ്സ് / മിനിമൽ സിനിമയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ  Full Metal Jacket

0
362

കോഴിക്കോട്:  ലൈറ്റ് സോഴ്സ് / മിനിമൽ സിനിമയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ  നാളെ ( ഒക്ടോബർ 27 വെള്ളിയാഴ്ച ) വൈകീട്ട്  5.30 ന് Stanley Kubrick ന്റെ Full Metal Jacket പ്രദർശിപ്പിക്കും.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9947843703

സിനിമയെക്കുറിച്ച്

ലോക സിനിമയിൽ നിരവധി സംവിധായകരെ സ്വാധീനിച്ചിട്ടുള്ള Kubrick, ഇന്ന് സിനിമാചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ ജീവിതകാലത്ത് 13 സിനിമകൾ സംവിധാനം ചെയ്ത കുബ്രിക്ക് പ്രധാനമായും ഓർമിക്കപ്പെടുന്നത് 2001: a space odyssey, Barry lyndon, Dr. strange love, A clockwork orange തുടങ്ങിയവയെ കൊണ്ടാണ്. വിവിധ genre കളിലും സിനിമയുടെ വിവിധ മേഖലകളിലും കാതലായ മാറ്റം കൊണ്ട് വന്ന സംവിധായകൻ കൂടിയാണ് ഇദ്ദേഹം.
Gustav Hasford ന്റെ “The short timers” എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് Full metal jacket. വിയറ്റ്നാം യുദ്ധത്തിന്റെ കഥ പറയുന്ന ഈ യുദ്ധവിരുദ്ധ സിനിമ പ്രധാനമായും നോക്കുന്നത് ഒരു മനുഷ്യനെ എങ്ങനെയാണു ക്രൂരനായ കണ്ണിൽ ചോരയില്ലാത്ത അനുസരണ ശീലമുള്ള യന്ത്രമാക്കി മാറ്റുന്നത് എന്നതാണ്. യുദ്ധത്തിന്റെ ഭീകരതയും മനുഷ്യന്റെ  മാനസികാവസ്ഥയും ഒക്കെ കൂടി ചേർന്ന ഈ സിനിമ ഒരു കൂട്ടം യുവാക്കളുടെ സൈനിക പരിശീലനത്തിൽ തുടങ്ങി വിയറ്റ്നാം യുദ്ധക്കളം വരെ നീണ്ടു പോകുന്ന സിനിമയാണ്.

-Shuaib Chaliyam-

LEAVE A REPLY

Please enter your comment!
Please enter your name here