‘മേരാ നാം ഷാജി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

0
179

സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞ്, നാദിർഷയുടെ മൂന്നാമത്തെ ചിത്രം മേരാ നാം ഷാജിയിലെ ‘മനസുകുള്ള’ എന്ന അടിപൊളി റൊമാന്റിക് സോങ് ടോവിനോയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

സന്തോഷ് വർമ്മയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകർന്ന് ശ്രേയാ ഘോഷാൽ ആണ് പാട്ട് പാടിയിരിക്കുന്നത്. പാട്ട് യൂട്യൂബിൽ ഇറങ്ങിയതു മുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും മേരാ നാം ഷാജി. ലവ്, ആക്ഷൻ, കോമഡി എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മൂന്ന് വ്യത്യസ്‍ത ഷാജിമാർ. കോഴിക്കോടൻ ഒരു ഇടിവെട്ട് ഷാജിയായി ബിജു മേനോനും, തിരുവന്തപുരത്തെ ഒരു പൊളിപ്പൻ ഷാജിയായി കോമഡിക്ക് പ്രാധാന്യം നൽകി ബൈജുവും, ഒരു അടിപൊളി കൊച്ചിക്കാരൻ ഷാജിയായി ആസിഫും ആണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തെ കൂടുതൽ എന്റെർറ്റൈനെർ ആക്കാൻ ധർമജൻ, ടിനി ടോം, ജാഫർ ഇടുക്കി, ഷഫീഖ് റഹ്മാൻ, ജോമോൻ, ഗണേഷ് എന്നിവരും നായികമാരായി നിഖില വിമൽ, മൈഥിലി, സുരഭി എന്നിവരും എത്തുന്നു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തിയറ്ററിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here