മഴയഴകി ‌

0
522

കവിത

സംഗീത് സോമൻ

മഴയ്ക്ക് പെയ്യാൻ ഇടമില്ലത്രേ ..
എത്ര പെയ്തിട്ടും തോരാതെ
നീ ഇങ്ങനെ പെയ്താൽ
ഞങ്ങൾ എന്തു ചെയ്യുമെന്നായി…
കാടും മേടും മലയുമൊക്കെ..

മഴയാകെ.. സങ്കടത്തിലായി
പെയ്തിട്ടാണെങ്കിൽ തോരുന്നുമില്ല..
കാടും മേടും പുഴയും കരയുമൊക്കെ നിറഞ്ഞു കവിഞ്ഞു..
എല്ലാരും മഴയെ ശപിച്ചു തുടങ്ങി..
മഴയ്ക്ക്.. എന്തു ചെയ്യണമെന്നറിയാതെയായി..

മഴയെ മാത്രം സ്നേഹിച്ചിരുന്നൊരുവളുണ്ടായിരുന്നു..
മഴയുടെ വിഷമം അവൾക്ക് മനസിലായി..
മഴയോടവൾ പറഞ്ഞു..

“നീ എന്നിലേക്ക് പെയ്തോള്ളു..
നിനക്ക് തോരാതെ പെയ്യാനുള്ളിടം എനിക്കുള്ളിലുണ്ട്… ”

മഴയ്ക്ക് അത്ഭുതമാണ് തോന്നിയത്..
കാടും മഴയും മേടുമെല്ലാം..
നിറഞ്ഞു കവിഞ്ഞിടത്ത്..
ഇവൾ..



പക്ഷെ അവളുടെ കണ്ണിലെ തിളക്കവും..
ദൃഡതയും മഴയെ അമ്പരപ്പിച്ചു..
അവൾ.. പറഞ്ഞു..

“നീ.. പെയ്തോളു..
നിനക്ക്.. മതിയാവോളം..
നിനക്കാവോളം പെയ്യാനുള്ളിടം.. എന്നിലുണ്ട്..
എനിക്കറിയാം..
നിനക്ക്.. ഇപ്പോഴും
വിശ്വാസം വന്നിട്ടില്ല എന്ന്‌..
നീ ഒരുവട്ടം എന്നിലേക്കൊന്ന്..
എതി നോക്ക്.. നിനക്ക് കാണാം..
എന്നിൽ നിനക്കുള്ളിടം.. ”

മഴയ്ക്ക്..
ഉത്തരമില്ലായിരുന്നു..
മഴ അവളിലേക്കടുത്തു
പെയ്യാൻ തുടങ്ങി..

ഒട്ടൊന്നു സംശയിച്ചാണ്..
മഴ പെയ്തു തുടങ്ങിയത്..
മെല്ലെ മെല്ലെ ചാറി തുടങ്ങി..
അവളിലേക്ക്… തുള്ളികൾ
ഇറ്റിറ്റുവീണു തുടങ്ങി..
മഴ പോലു മറിയാതെ
തുള്ളികൾ അവളിടങ്ങളെ
തേടിയലയാൻ തുടങ്ങിയിരുന്നു..



ഒരു കുഞ്ഞു പൂ.. പോലെ..
അവൾ വിടരാൻ തുടങ്ങി..
അവളുടെ മിടിപ്പുകൾക്ക്..
കനമേറി വന്നു..
മഴയെ അവൾ ചേർത്തു പിടിച്ചു..

അവളിൽ.. വന്ന മാറ്റങ്ങൾ..
മഴയെ.. വീണ്ടും കുളിരുള്ളതാക്കി..
ചാറി തുടങ്ങിയ മഴ
മെല്ലെ പെയ്തു തുടങ്ങി..
തുള്ളികൾ കനത്തിൽ..
വീണു തുടങ്ങി..

അവൾ.. വിടരുകയായിരുന്നു…
മഴയോളം തന്നെ ഊക്കിലവൾ
നിറയുകയായിരുന്നു…
അവളുടെ ഇടങ്ങൾ.. മഴയെ..
ചേർത്തു പിടിച്ചു കൊണ്ടേയിരുന്നു..
തോരാതെ തോരാതെ..
മഴ പെയ്തു കൊണ്ടേയിരുന്നു..

ഒരുൾതരിപ്പോടെയാണ്..
മഴയത് മനസിലാക്കിയത്..
തന്നിലെ ഓരൊത്തുള്ളികളും..
ഒഴുകിയിറങ്ങിയത്..
അവളുടെ ചുവപ്പിലേക്കായിരുന്നു..



ചാറി തുടങ്ങിയ മഴ..
പിന്നെ പെയ്തു.
പെയ്തോണ്ടിരിന്നു..
ആർത്തലച്ചുപെയ്യ്തു..
അവളിൽ നിന്നും.. ഉയർന്ന..
നിശ്വാസങ്ങൾ..
മഴയെ.. ഭ്രാന്തനാക്കി..

മഴ സർവ്വം മറന്നുപെയ്തു..
അവളുടെ ഇടങ്ങളോട്..
ചേർന്നു പെയ്തു..

അവൾ..
മഴയെ പ്രണയിച്ചിരുന്നു..
അവളുടെ ഇടങ്ങളെ..
നിറക്കാൻ.. മഴയ്ക്കാക്കുമോ…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here