ബിമല്‍ സാംസ്‌കാരിക ഗ്രാമത്തിനായി റിമയുടെ ‘മഴവില്‍ മാമാങ്കം’

0
1241

വടകര: കടത്തനാടിന്‍റെ സാംസ്കാരിക ഭൂമികയിലെ നിറസാന്നിധ്യം ആയിരുന്ന കെ. എസ്. ബിമലിന്‍റെ പേരില്‍ എടച്ചേരിയില്‍ സാംസ്കാരിക ഗ്രാമം വരുന്നു. ഇതിന്‍റെ ഫണ്ട് ശേഖരണത്തിന് വേണ്ടി ‘മാമാംങ്കം’ ഡാന്‍സുമായി സഹകരിച്ച് പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും സംഘവും അവതരിപ്പിക്കുന്ന മഴവില്‍ മാമാംങ്കം നൃത്ത നിശ സംഘടിപ്പിക്കുന്നു. ഫെബ്രവരി 14 ബുധന്‍ വൈകിട്ട് ഏഴു മണിക്കാണ് പരിപാടി ആരംഭിക്കുക.

വിദ്യാര്‍ഥികളുടെ കലാ പരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു മാതൃക കേന്ദ്രം എന്ന നിലക്കാണ് സാംസ്‌കാരിക ഗ്രാമം വരുന്നത്. വടക്കന്‍ മലബാറിലെ തന്നെ ഏറ്റവും മികച്ച സാംസ്‌കാരിക ഹബ്ബ് ആയി അതിനെ വളര്‍ത്തുക എന്നതാണ് ലക്‌ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു. കെ. എസ് ബിമലിന്‍റെ സ്വദേശം എടച്ചേരി ആയിരുന്നു.

ടിക്കറ്റുകക്കായി ബന്ധപെടുക: 8113875011, 9497646737

സ: കെ. എസ് ബിമല്‍

തിരക്കിട്ട സംഘടനാപ്രവര്‍ത്തനങ്ങളില്‍ക്കിടയിലും നാടകങ്ങള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ ബിമലിന് കഴിഞ്ഞിരുന്നു. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നാടകത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു

എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടിപി വധത്തെത്തുടര്‍ന്ന് സിപിഎം വിട്ടവരുടെ കൂട്ടായ്മയൊരുക്കാന്‍ മുന്നില്‍ നിന്നത് ബിമല്‍ തന്നെ ആയിരുന്നു. ഇടതുമൂല്യങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത മുന്‍ നിര്‍ത്തിയാണ് ജനാധിപത്യ വേദി എന്ന പേരില്‍ ബിമലിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിയ്ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്(മാസ്) എന്ന സംഘടനയും രൂപീകരിച്ചു. കേരളീയം മാസികയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കവേയാണ് ബിമല്‍ തളര്‍ന്ന് വീണത്. തുടര്‍ന്നാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here