ഉട്ങ്കല്ത്ത കുപ്പായം

0
912
athmaonline-arteria-dhanya-vengachery-fb-thumbnail

ധന്യ വേങ്ങച്ചേരി

ഭാഷ : മാവിലൻ തുളു

ഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട്
ടീച്ചെറ് ചോക്കെറ്ത്
ബോർഡ്ട്ട് ബരെയെനക
തെരെമാലെ മാതിരി
ബർത്തടങ്ക്ത് പോക്
പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്

കാട്ട് മുല്ലെ തൈ
അറ്കറ്കെ കൊള്ളി ച്മ്പ്ത്
നിന്റിപ്പ്ക്ണ മാതിരി
അ ള ,ഇ ള , ഉ ള

മയ്യെറ്ത്
പുസ്തക കുണ്ട്ട്ട് ജീയ്യെനക
അതൊഞ്ചില
എന്നയ്റ്റ്ണ്ടെരി

ആവുറക ഈവുറക
ഒളിത് തെക്ക്ക്
എന്ന മിന്നറ് കൊള്ളി മയ്യ്
അള്ളെനേ
പെയ്ത് ജിക്ക്ണ അടുപ്പ് കല്ല് മാതിരി
ഒറെത്ണ്ടെക്
അ ള ,ഇ ള , ഉ ള

ടീച്ചറ് ചോനപ്പേനെ
നെകല് ചൂതാല്
മാടിറ്റ് നൂട്ത് ജപ്പ്ക്ണ
ഡെഞ്ചി മാതിരി ഏന് .

മണി മുട്ട്ക്
പട്ടെറ്റെത്തിയാനക
തെറൂട്ട് കുഞ്ഞപ്പെ
മട്ടറ്റ് നിഞ്ചെ തിനിയെ
തരെറ്റ് ചർമ്പ് കൊള്ളി
കൊള്ളിത്തടെറ്റെ
ഉട്ങ്കല് കുഞ്ഞിക്
കുപ്പായാത്ള്ള
എന്ന അ ള ,ഇ ള , ഉ ള.
അതാ പോക്കൊണ്
കൊല്ലിക്കടത്ത്
കുഞ്ഞപ്പെതൊഞ്ചിപ്പം.

dhanya-vengachery-illustration-subesh-padmanabhan
ചിത്രീകരണം : സുബേഷ് പത്മനാഭൻ

ഉണക്കമീനിന്റെ കുപ്പായം

ഇന്ന് പഠിപ്പിക്കുന്നതെന്ന് പറഞ്ഞ്
ടീച്ചർ ചോക്കെടുത്ത്
ബോർഡിൽ വരയുമ്പോൾ
തിരമാല പോലെ
വന്നടങ്ങി പോയി
പുസ്തകം മറിയുന്ന ഒച്ച

കാട്ടു മുല്ല തൈ
അടുത്തടുത്ത് വിറക് ചുമന്ന്
നിൽക്കുന്ന പോലെ
അയും ഇ യും ഉവും.

കണ്ണെടുത്ത്
പുസ്തക കുഴിയിലേക്ക് വയ്ക്കുമ്പോൾ
അതൊന്നും
എന്റെതിൽ ഉണ്ടായിരുന്നില്ല.
അപ്പുറത്തും ഇപ്പുറത്തും
മിന്നി കെട്ടു
എന്റെ മിന്നാമിന്നി കണ്ണുകൾ

അവിടെയൊക്കെയും
എടുത്ത് വച്ച
അടുപ്പു കല്ലു പോലെയുറഞ്ഞ
അയും ഇ യും ഉവും.

ടീച്ചർ നോക്കുമ്പോഴൊക്കയും
മാളത്തിൽ നിന്ന് നുഴഞ്ഞിറങ്ങുന്ന
ഞെണ്ടു പോലെ ഞാൻ

മണി അടിച്ചു
വീടെത്താറായപ്പോൾ
വഴിയിൽ കുഞ്ഞമ്മ.
മടി നിറയെ മുറുക്കാൻ
തലയിൽ ചുള്ളിവിറക്
വിറകിനുള്ളിൽ
ഉണക്കമീൻ കുഞ്ഞിന്
കുപ്പായമായിരിക്കുന്ന
എ അയും ഇ യും ഉവും.

അതാ പോകുന്നു
തോട് കടന്ന്
കുഞ്ഞമ്മയ്ക്കൊപ്പം.

 ധന്യ വേങ്ങച്ചേരി
ധന്യ വേങ്ങച്ചേരി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here