‘കല’ മഞ്ചേരിയുടെയും, ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന സാഹിത്യ ശില്പശാല നടത്തുന്നു. സെപ്റ്റംബര്‍ 7, 8, 9 തിയ്യതികളിൽ എളങ്കൂർ ശ്രീ ശാസ്ത കോളേജിൽ നടക്കുന്ന ശില്പശാലയിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാർ ക്ലാസ്സുകളെടുക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്യും. തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജിലെ മലയാളവിഭാഗം മേധാവി പ്രൊ. വിജു നായരങ്ങാടി ശില്പശാലയുടെ ഡയറക്ടറും, ആകാശവാണി മഞ്ചേരി എഫ്.എം നിലയം മേധാവി ഡി. പ്രദീപ് കുമാർ കോ-ഓർഡിനേറ്ററുമാണ്. 30 വയസിനു താഴെ പ്രായമുള്ള, 30 പേർക്കാണ് പ്രവേശനം. താല്പര്യമുള്ളവർ, തങ്ങളുടെ രണ്ടു രചനകൾ, ലഘു ജീവചരിത്രക്കുറിപ്പും ഫോട്ടോയും സഹിതം, അയയ്ക്കുക: “അഡ്വ.ടി.പി.രാമചന്ദ്രൻ, ചെയർമാൻ, ‘കല’, ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം, മഞ്ചേരി 676121 “. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10.
ഫോൺ: 9447004690