മാനം തെളിയാന്‍

0
592

മഹാപ്രളയത്തെ നാം നേരിട്ട് കഴിഞ്ഞിരിക്കുന്നു. മുറിവുകള്‍ക്കിടയിലും സ്നേഹംകൊണ്ട് ചരിത്രം തീര്‍ത്ത നിരവധിപേര്‍ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പ്രളയത്തെ മറികടക്കാന്‍ കാരുണ്യത്തിന്റെ ഉണര്‍ത്തുപാട്ടുമായി കെ. വി. വിജേഷും സംഘവും എത്തിയിരിക്കുന്നു. കാലിക്കറ്റ്‌, ചവറ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന മാനം തെളിയാന്‍ എന്ന ആല്‍ബത്തിന്റെ രചനയും ആവിഷ്കാരവും നിര്‍വഹിച്ചിരിക്കുന്നത് കെ. വി. വിജേഷ് ആണ്. ക്യാമറ മാത്യു ജോണും, എഡിറ്റിംഗ് സജിത്തും, ഓര്‍ക്കസ്ട്ര സാജന്‍ കെ. റാമും നിര്‍വഹിച്ചിരിക്കുന്നു. ‘കര്‍ക്കിടക ദുര്‍ഘടക സംഹാര പേമാരി’ എന്ന് തുടങ്ങുന്ന ഉണര്‍ത്തുപാട്ടിലൂടെ പ്രളയത്താല്‍ തളര്‍ന്നുപോയവര്‍ക്ക്, രക്ഷാപ്രവര്‍ത്തകര്‍ക്ക്, കാരുണ്യത്തിന്റെ മനസുകള്‍ക്കെല്ലാം ഊർജ്ജം പകരുകയാണ് വിജേഷും സംഘവും.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here