Homeനാടകംമാറാരോഗം പിടിപ്പെട്ട നാടക കലാകാരന്‍ ജപ്തി ഭീഷണിയിൽ

മാറാരോഗം പിടിപ്പെട്ട നാടക കലാകാരന്‍ ജപ്തി ഭീഷണിയിൽ

Published on

spot_img

മാറാരോഗം പിടിപ്പെട്ട നാടകകലാകാരന്‍ ജപ്തി ഭീഷണിയില്‍. തൃശൂര്‍ വാടാനപ്പള്ളിയില്‍ വലിയകത്ത് മനാഫാണ് മരണത്തേയും ജപ്തിയേയും നേരിടുന്നത്.

വലിയകത്ത് മനാഫ് നാട്ടിലെ വിപ്ലവകാരിയായിരുന്നു. നാടകത്തിലായിരുന്നു സജീവം. അന്യമതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂന്നു മക്കളുടേയും ജാതിയുടെ കോളത്തില്‍ ദൈവത്തിന്റെ മതമെന്ന് എഴുതി. മക്കളുടെ പേരുകളിലും മതസൗഹാര്‍ദ്ദം ഉറപ്പാക്കിയ വ്യക്തി. മിഥുന്‍ ഫിറോസ് അലക്സ്, മെന്‍സി സെല്‍മ ദേവി, ഫസീല മേഴ്സി മഞ്ജരി എന്നീ പേരുകളായിരുന്നു മക്കള്‍ക്കിട്ടത്. മൂത്ത മകളുടെ വിവാഹത്തിന് മൂന്നു ലക്ഷം രൂപയുടെ വായ്പയെടുത്തിരുന്നു. ഒരു ലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കുമ്പോഴേയ്ക്കും കിടപ്പിലായി. ഹൃദയവും ശ്വാസകോശവും ചുരുങ്ങുന്നതാണ് അസുഖം. സഹോദരന്‍ നല്‍കിയ അഞ്ചു സെന്റ് ഭൂമിയില്‍ പണിതുണ്ടാക്കിയ ഓലക്കുടിലിലാണ് താമസം. ഓരോ തവണ ആശുപത്രിയില്‍ ചികില്‍സ തേടുമ്പോഴും മുക്കാല്‍ ലക്ഷം രൂപ ചെലവ് വരും. ഒരുഭാഗത്ത് ബാങ്കിന്റെ ജ്പതി ഭീഷണി. മറുഭാഗത്ത്, ചികിത്സയ്ക്കു പണമില്ലാതെ മരണഭീതിയിലും.

മതിലകം ദീപാരാധന നാടക സംഘത്തിലൂടെ നിരവധി തവണ മനാഫ് അരങ്ങില്‍ വിസ്മയം തീര്‍ത്തു. പ്രണയ വിവാഹവും വിപ്ലവ ചിന്തയും മൂലം നാട്ടില്‍ പലപ്പോഴും ഒറ്റപ്പെട്ടു. ചുരുക്കം ചില പൊതുപ്രവര്‍ത്തകരുടെ കാരുണ്യത്തിലാണ് കഴിയുന്നത്. വലിയകത്ത് മനാഫ് മതില്‍മൂല എന്ന പേരില്‍ ഫെയ്സ്ബുക് പേജിലൂടെ സാമൂഹിക വിഷയങ്ങളില്‍ ഇപ്പോഴും പ്രതീകരിക്കുന്നുണ്ട് മനാഫ്. നാട്ടില്‍ വിപ്ലവം സൃഷ്ടിച്ച കലാകാരന്‍ ഇന്ന് സമൂഹ മനസാക്ഷിയുടെ കനിവു തേടുകയാണ് ഒന്നു ജീവിക്കാന്‍.

അബ്ദുള്‍ മനാഫ് വലിയകത്ത് (ABDUL MANAF VALIYAKATH)
അക്കൗണ്ട് നമ്പര്‍ 80005687592
തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക്
വാടാനപ്പള്ളി ശാഖ
ഐ.എഫ്.എസ്.സി. കോഡ് : IBKL0269TDC

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this