മലയാളസിനിമയുടെ മലബാർ മുഖം, മാമുക്കോയ അന്തരിച്ചു

0
159

മലയാളസിനിമയിലെ അതുല്യ താരങ്ങളിൽ ഒരാൾക്ക് കൂടി വിട. നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. മലപ്പുറം കാളികാവ് നടക്കുന്ന സെവൻസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മാമുക്കോയയെ, കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും, നില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

മമ്മദ് – ഇമ്പിച്ചി ആമിന ദമ്പതികളുടെ മകനായി ജനിച്ച മുഹമ്മദ് എന്ന മാമുക്കോയ സ്കൂൾ പഠനകാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നു. ആദ്യകാലത്ത് കോഴിക്കോട്ടെ നാടകരംഗത്ത് സജീവമായിരുന്നു. 1979 ൽ പുറത്തിറങ്ങിയ ‘ ‘അന്യരുടെ ഭൂമിയാണ്’ ആദ്യചിത്രം. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ഈ ചിത്രം, നാടകപ്രവർത്തകരുടെ പരിശ്രമത്തിന്റെ ഫലമായാണ് വെള്ളിത്തിരയിലെത്തിയത്. മോഹൻലാൽ നായകനായ ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ ആയിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം. ഈ ചിത്രത്തിലെ അറബി മുൻഷിയായി തിളങ്ങിയ താരം പിന്നീട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിൽ മലയാളികളെ ചിരിപ്പിച്ചു. മലബാർ ഭാഷയെ സരസമായി അവതരിപ്പിച്ച താരം, പെരുമഴക്കാലമടക്കമുളള ചിത്രങ്ങളിൽ മലയാളികളെ കരയിപ്പിക്കുകയും ചെയ്തു. പെരുമഴക്കാലത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും, ഇന്നത്തെ ചിന്താവിഷയത്തിലൂടെ മികച്ച ഹാസ്യനടനായും തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോടിന്റെ സുൽത്താന്മാർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here