കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പിറവിയും മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിയും ആഘോഷിക്കുന്നു. നവംബര്‍ 1 മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1919 കാലത്തെ ആദ്യ കാര്‍ട്ടൂണ്‍ മുതല്‍ 2018 വരെയുള്ള നൂറ് വര്‍ഷത്തെ കാര്‍ട്ടൂണുകളാണ് ‘മലയാള കാര്‍ട്ടൂണ്‍ പ്രദര്‍ശനം’ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എഐഎംഎ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, എഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് എ.കെ പ്രശാന്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.