സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്

0
373

വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ “തേൻവരിക്ക” യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന “മലക്കാരി” യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ.പി.സുരേന്ദ്രൻ മാസ്റ്റർ ഫേസ് ബുക്ക് പേജിലൂടെ ഓൺലൈൻ ആയി നിർവ്വഹിച്ചു. മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ്, ചെറുകാട് അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ ശ്രീമതി ഷീലാ ടോമി, ചിത്രകാരൻ ശ്രീ. മഹേഷ് മാറോളി, എഴുത്തുകാരൻ ശ്രീ. ജയപ്രകാശ് പാനൂർ, മാക്‌ബത്ത് പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ശ്രീമതി. എം എ ഷഹനാസ്, എഴുത്തുകാരൻ ശ്രീ. കെ എസ് രതീഷ്, എഴുത്തുകാരി ശ്രീമതി ലസിത സംഗീത്, എഴുത്തുകാരി ശ്രീമതി.വിനീത അനിൽ, ചിത്രകാരൻ ഷിനോജ് കടവത്തൂർ തുടങ്ങി നിരവധി പേർ ഓൺലൈനിലൂടെ കവർ പ്രകാശനത്തിന്റെ ഭാഗമായി.

Malakkaari-suresh-kuvaatt

ചിത്രകാരനും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ആർട്ട് ഡയറക്ടറുയായ ശ്രീ. ഷിനോജ് കെ. ബാംഗ്ലൂർ ആണ് കവർ രൂപകൽപന ചെയ്തത്. അകത്താളുകളിലെ ചിത്രങ്ങളൊരുക്കിയത് വയനാടിന്റെ പ്രിയപ്പെട്ട ചിത്രകാരൻ ശ്രീ. ഗിരീഷ് പെരുവകയാണ്. കടത്തനാടിന്റെ സാഹിത്യ സപര്യയിൽ കാൽനൂറ്റാണ്ടായി വിശിഷ്ട സ്ഥാനം അലങ്കരിക്കുന്ന കണ്ണൂർ കൈരളി ബുക്ക്സ് ആണ് “വല്ലി” യുടെ എഴുത്തുകാരി ഷീലാടോമിയുടെ അവതാരികയുമായി “മലക്കാരി” പബ്ലിഷ് ചെയുന്നത്. അടുത്തമാസം ആദ്യ വാരത്തോടെ പുസ്തകം വായനയ്ക്കായി ലഭ്യമാകും എന്ന് കൈരളി ബുക്ക്സ് മാനേജിങ് ഡയറക്ടർ ശ്രീ. ഒ. അശോക് കുമാർ അറിയിച്ചു.

https://lk1.1ac.myftpupload.com/sureshkoovatt/

LEAVE A REPLY

Please enter your comment!
Please enter your name here