വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാര്‍ മീറ്റ് മാംസസംസ്‌കരണ ഫാക്ടറിയില്‍ ഒഴിവുകള്‍. 30 തസ്തികകളിലായി 350 ഒഴിവുണ്ട്.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (1), ഫിനാന്‍സ് ഓഫിസര്‍ (1), അക്കൗണ്ടന്റ് (3), അസിസ്റ്റന്റ് എച്ച്ആര്‍ മാനേജര്‍ (1), എച്ച്ആര്ഡ എക്‌സിക്യൂട്ടീവ് (1), അറ്റന്‍ഡര്‍ (1), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (16), ഡ്രൈവര്‍ (3), പ്രൊഡക്ഷന്‍ മാനേജര്‍ (2), സ്റ്റോര്‍ കീപ്പര്‍ (3), സ്റ്റോര്‍ മാനേജ്‌മെന്റ് അന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റ് (12), ബുച്ചര്‍ (5), അസി. ബുച്ചര്‍ (5), പ്രൊഡക്ഷന്‍ സ്റ്റാഫ് (90), പാക്കിങ് സ്റ്റാഫ് (35), ക്ലീനിങ് സ്റ്റാഫ് (20), ഡീബോണിങ് ആന്‍ഡ് കട്ടിങ് സ്റ്റാഫ് (116), ഫുഡ് ടെക്‌നോളജിസ്റ്റ് (1), അസി. ഫുഡ് ടെക്‌നോളജിസ്റ്റ് (1), റിസോര്‍ട്ട് പ്രോസസിങ് സ്റ്റാഫ് (7), മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (1), ഇലക്ട്രീഷ്യന്‍ (3), റെഫ്രിജറേഷന്‍ സ്റ്റാഫ് ഗ്രേഡ് (3), ബോയില്‍ ഓപ്പറേറ്റര്‍ (2), ഡിആര്‍പി മെക്കാനിക്കല്‍ സ്റ്റാഫ് (2), പ്ലംബര്‍/ ഇടിപി ഓപ്പറേറ്റര്‍ (2), മെക്കാനിക്കല്‍ അസിസ്റ്റന്റ്/ ഹെല്‍പ്പര്‍ (8) എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 17. അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷാഫോം www.malabarmeat.org, www.brahmagiri.org എന്നീ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിശദവിവരങ്ങള്‍ക്ക്: 04936 225940, 9744263111