കവിത
ഹസ്ന യഹ്‌യ
മരണം പൊതിയുന്ന
ഇരുട്ടിന്റെ ഓരത്ത്
ഞാനിരിപ്പുണ്ട് പ്രിയനേ
ഭൂതകാലസ്മരണകൾ
ഓരോന്നായിതൊട്ടോമനിക്കുന്ന
തിനുമുമ്പേ ചിലപ്പോൾ
താനേവീണിടും
നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.
നിന്നോട് മിണ്ടാൻ
ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം
തന്നിരുന്നല്ലോ ഞാൻ
എന്റെ റൂഹിന്റെ
ആഴവും
കണ്ടിരുന്നല്ലോ നീ
കാണാതിരിക്കുമ്പോഴുള്ള
വേദനയുടെ തുള്ളികൾ
മൗനത്തിലലിഞ്ഞുപോകുന്നത് പോലെ
വാക്കുകളും മാഞ്ഞു പോയ്
എന്നിട്ടും നിന്റെ കിളിവാതിലിനരികിലൂടെ
വെറുതേ ചിറകനക്കി
ചിക്കിയിട്ടൂ ഞാൻ
ഒരു തൂവൽ
നിനക്കായി മാത്രം
പാഴായ മോഹങ്ങളും
സ്വപ്നങ്ങളും
വിരസമാം സന്ധ്യയുടെ
തുഞ്ചത്തൊരൂഞ്ഞാലുകെട്ടി
ആട്ടുന്നൂ നൊമ്പരങ്ങളെ…..
അതിലൂടെയൊഴുകുന്നെന്റെ
പൊഴിഞ്ഞുപോയ പൂമൊട്ടുകൾ
ഇപ്പോളെന്റെ ശ്വാസം കവർന്നെടുത്ത്
എന്നെ ചുംബിക്കുന്ന
മരണമേ
മൃദുലമായ്നീലിച്ച
എന്റെ ചുണ്ടുകൾ
കണ്ടു നീ ശങ്കിച്ചിടേണ്ട .
അവസാനമായ്
അവനെന്റെ ചുണ്ടിലിറ്റിച്ച
ആ ചുംബനമധുരത്തിലേ
ഞാൻ മരിച്ചിരുന്നൂ.
…
????❤
Thank u dear
Thank u Athma
ഹസ്നയുടെ കവിത
പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക്
ഒരു വെള്ളച്ചാട്ടംപോലെ
ആഞ്ഞു പതിക്കുന്നു
അവനിറ്റിച്ച
ചുംബന മധുരം കൊണ്ട്
നീലച്ച ചുണ്ടുകൾ
ആഹാ മനോഹരം
കവിത മനോഹരം ????????
വളരെ നന്നായിട്ടുണ്ട്
വരികൾ????