ലോക്‌സഭയിൽ ഇന്റേൺഷിപ്പ്‌

0
344

ഇന്ത്യൻ പാർലമന്റ്‌ (സ്പീക്കേഴ്സ്‌ റിസേർച്ച്‌ ഇനീഷ്യേറ്റീവ്‌ ) ലോക്‌സഭാ ഇന്റേൻഷിപ്പ്‌ പ്രോഗ്രാം 2018 അപേക്ഷകൾ ക്ഷണിക്കുന്നു. പാർലമെന്ററി ഇന്റേൺഷിപ്പിലൂടെ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ പരിചയപ്പെടുന്നതിനും പാർലമെന്റ്‌ അംഗങ്ങളുടെ റഫറൻസ്‌ ഉപയോഗത്തിന് ആവശ്യമായ റിസേർച്ച്‌ ഇൻപുട്ട്‌ ഉണ്ടാക്കുന്നതിനുമായി പഠനത്തിൽ അസാധാരണ മികവ്‌ പുലർത്തുന്ന യുവസമർത്ഥന്മാർക്ക്‌ അവസരം ലഭ്യമാക്കുന്നതിനുമാണ് ഇന്റേൺഷിപ്പ്‌ പ്രോഗ്രാം. ഒരു മാസത്തേക്കും, മൂന്ന് മാസത്തേക്കും 50 വീതം ഇന്റേൺഷിപ്പുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്‌. ഒരു മാസ ഇന്റേൻഷിപ്പിന് സ്റ്റൈപ്പന്റായി 5000 രൂപയും, പുറമെ സ്റ്റേഷനറി/ടൈപിംഗ്‌ ചിലവിലേക്കായി 5000 വരെയും ലഭിക്കും. മൂന്ന് മാസ ഇന്റേൻഷിപ്പിന് പ്രതിമാസം 20000 സ്റ്റൈപന്റും സ്റ്റേഷനറി ടൈപിംഗ്‌ ചിലവിലേക്കായി 10000 രൂപയും ലഭിക്കും. www.sri.nic.in വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്‌. 2018 മെയ്‌ 4 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.

കൂടുതൽ വിവരങ്ങൾക്ക്‌ www.sri.nic.in, www.loksabha.nic.in

ഇമെയിൽ sricell-lss@sansad.nic.in

LEAVE A REPLY

Please enter your comment!
Please enter your name here