സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സംവിധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ധന്‍രാജിന്. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മേളയുടെ സമാപന ദിവസമായ ആഗസ്റ്റ് ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ആഗസ്റ്റ് നാലു മുതല്‍ ഒന്‍പതുവരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് മേള.
നാലു പതിറ്റാണ്ടായി ഡോക്യുമെന്ററി രംഗത്തെ സജീവ സാന്നിധ്യമാണ് എഴുപതുകാരിയായ ദീപ ധന്‍രാജ്. 1980ല്‍ യുഗാന്തര്‍ എന്ന സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായി സ്ത്രീകളുടെ അവകാശസമരങ്ങളെക്കുറിച്ച് മൂന്നു ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നാല്‍പ്പതോളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വി ഹാവ് നോട്ട് കം ഹിയര്‍ റ്റു ഡൈ(2018), ഇന്‍വോക്കിങ് ജസ്റ്റിസ്(2011), ഇനഫ് ഓഫ് ദിസ് സയലന്‍സ്(2008), ചൈതന്യ(2008), ഡ അഡ്വക്കറ്റ്(2007), ലവ് ഇന്‍ ദ ടൈം ഓഫ് എയ്ഡ്‌സ്(2006), ടൈം റ്റു ലിസണ്‍(1996) എന്നിവയാണ് ദീപ ധന്‍രാജിന്റെ പ്രധാന ചിത്രങ്ങള്‍
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല