വിഖ്യാത പോപ് ഗായകന്‍ ടോണി ബെന്നറ്റ് അന്തരിച്ചു

0
89

ന്യൂയോര്‍ക്ക്: എട്ട് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോപ് ഗായകന്‍ ടോണി ബെന്നറ്റ് (ആന്റണി ഡൊമിനിക് ബെനഡെറ്റോ) (96) അന്തരിച്ചു. ഏഴ് വര്‍ഷമായി ആല്‍ഷെയ്‌മേഴ്‌സ് രോഗ ബാധിതനായിരുന്നു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്.

ഇറ്റാലിയന്‍ വംശജരുടെ മകനായി അമേരിക്കയിലെ ലോങ് ഐലന്‍ഡില്‍ 1926ലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ടോണി ബെന്നറ്റ് തന്റെ 13-ാം വയസ്സു മുതല്‍ റെസ്‌റ്റോറന്റുകളില്‍ പാടാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ആര്‍ട്ടില്‍ സംഗീത പഠനത്തിന് ചേര്‍ന്നെങ്കിലും കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ചെറിയ ജോലികള്‍ക്കൊപ്പം നൈറഅറ് ക്ലബുകളിലും മറ്റും ഗായകനായി തുടര്‍ന്നു. ഇതിനിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ പങ്കെടുത്തു. ഇതിനുശേഷമാണ് അദ്ദേഹം സംഗീത ലോകത്ത് സജ്ജീവമായത്. 1951ല്‍ ബികോസ് ഓഫ് യു എന്ന ഗാനം വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം ആദ്യ ആല്‍ബം പുറത്തിറക്കി. ദ വേ യൂ ലുക്ക് ടുനൈറ്റ്, ബോഡി ആന്‍ഡ് സോള്‍, ഐ ലെഫ്റ്റ് മൈ ഹാര്‍ട്ട് ഇന്‍ സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ ഗാനങഅങളിലൂടെ അദ്ദേഹം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ബ്ലൂ വെല്‍വെറ്റ്, റാഗ്‌സ് ടു റിച്ചസ് തുടങ്ങിയ ഹിറ്റുകള്‍ അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. 2021ല്‍ ലേഡി ഗാഗയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ലൈവ് സംഗീത പരിപാടി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here