സ്വന്തമായി ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങി കേരളം. ‘കൊക്കോണിക്‌സ്’ എന്ന സംരംഭത്തിലൂടെയാണ് ലാപ്‌ടോപ്പുകള്‍ സംസ്ഥാനത്ത് തന്നെ നിര്‍മിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായ പൊതു – സ്വകാര്യ സംരംഭമാണ് ഇത്.
സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലാപ്‌ടോപ്പുകളുടെ നിര്‍മാണമാണ് ലക്ഷ്യം.
തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2,50,000 ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും.