‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ; ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

0
252

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു. മോഹൻലാലിന്റെ ‘മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു’ എന്ന പഴയ സിനിമയിലെ പ്രശസ്തമായ ഡയലോഗിൽ നിന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും കൗതുകമുണ്ട്. ടോവിനോ തോമസ്, ഗോപി സുന്ദർ, റംഷി, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജിയോ ബേബിയാണ് സിനിമയുടെ സംവിധായാകൻ. ബേബിയുടെ തന്നെയാണ് കഥ.

ടൈറ്റിൽ ലോഞ്ച് വീഡിയോ കാണാം:

https://m.facebook.com/story.php?story_fbid=2096549710400714&id=365947683460934

LEAVE A REPLY

Please enter your comment!
Please enter your name here