കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

0
338
lalitakala-akademi-book-award

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.
ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2018 ജനുവരി 1 നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും “സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20” എന്ന വിലാസത്തില്‍ 2020 ഒക്‌ടോബര്‍ 18-ാം തീയതിയ്ക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ്.‌ പ്രസ്തുത പുസ്തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here