പ്രഥമ കെ. വി. സുധാകരന്‍ കഥാപുരസ്‌കാരം വി. എം. ദേവദാസിന്. ദേവദാസിന്റെ അവനവന്‍ തുരുത്താണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒക്ടോബര്‍ 3-ന് ഗവ. ബ്രണ്ണന്‍ കോളേജിലെ മലയാളവിഭാഗം & ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ. ആര്‍. മീര പുരസ്‌കാരദാനം നിര്‍വ്വഹിക്കും. എന്‍. ശശിധരന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഡോ: ഷാജി ജേക്കബ്, ഡോ: ജിസ ജോസ് തുടങ്ങിയരായിരുന്നു ജൂറി അംഗങ്ങള്‍.