കുന്നംകുളം: നഗര കേന്ദ്രത്തിലെ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയര്‍ ഗ്രൗണ്ടിന് വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ അംഗീകാരം. മന്ത്രിയായിരിക്കെ എസി മൊയ്തീന്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും മൈതാനത്തോടെയുള്ള ഗ്രൗണ്ടിനുമാണ് ലോക അത്‌ലറ്റിക് ഫാക്കല്‍റ്റിയുടെ ക്ലാസ് ടു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നിര്‍മാണ വിഭാഗത്തില്‍ ലോകനിലവാര സൂചികയില്‍ അഞ്ചാമതായാണ് സീനിയര്‍ ഗ്രൗണ്ടിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ലോക അത്‌ലറ്റിക് ഫാക്കല്‍റ്റി സിഇഒ ജോണ്‍ റീഡ് ജോണ്‍ കൈയൊപ്പ് ചാര്‍ത്തിയ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. 2023 ജൂലൈ 15 മുതല്‍ 2028 നവംബര്‍ വരെ അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് കാലാവധി. ലോക അത്‌ലറ്റിക് ഫാക്കല്‍റ്റിയുടെ നിയമപ്രകാരമുള്ള അടിസ്ഥാന വികസന സൗകര്യങ്ങളും സാങ്കേതിക മികവും പുലര്‍ത്തുന്ന സംസ്ഥാനത്തെതന്നെ അപൂര്‍വം ഗ്രൗണ്ടെന്ന ഖ്യാതി കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ സഹായകരമാകും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല