കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ ഡിപ്പാർട്ട്‌മെന്റുകളിലും സെന്ററുകളിലും 2018-19 വർഷ പി.ജി കോഴ്സുകളിലേക്കുള്ള (എ.എഡ്, എം.എ മ്യൂസിക്, എ.പി.എഡ് എന്നിവ ഒഴികെ ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ മെയ് 5 വരെയാണ് സമർപ്പിക്കാവുന്നത്. ഡിഗ്രി അവസാന സെമസ്റ്റർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ www.cap.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിവിധ പഠനവകുപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പ്രോസ്പെക്റ്റസിൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 400 രൂപയും പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ്. അപേക്ഷ ഫീസുകൾ ഓൺലൈൻ ആയാണ് അടക്കേണ്ടത്. ഡി.ഡി,ചെക്ക്,ചലാൻ തുടങ്ങിയവ സ്വീകരിക്കുകയില്ല.
ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിച്ച ശേഷം അപേക്ഷയിൽ പിഴവുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ പ്രിന്റ് ഔട്ടുകൾ അതത് പഠന വകുപ്പുകളിൽ മെയ് 5 നകം സമർപ്പിക്കണം. സർവ്വകലാശാലയിലേക്ക് ഈ പ്രിന്റ് ഔട്ടുകൾ അയക്കേണ്ടതില്ല.