ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ വീൽചെയർ വിതരണം

0
514

ചിത്രകാരുടെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിന്റെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 140 വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. കാസര്‍ഗോഡ് ജിലയിലെ ചെറുവത്തൂരിലെ പ്രസീതക്ക് വീൽ ചെയർ നൽകി കൊണ്ട് സംരംഭം ആരംഭിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ വീൽചെയർ ഏറ്റുവാങ്ങി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പരിപാടി നടത്തും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര ആയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍ടിസ്റ്റ് കൂട്ടായ്മയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അര്‍ഹത പെട്ട 140 പേര്‍ക്ക് വീല്‍ ചെയര്‍ വിതരണം നടത്തുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ‘എക്സോട്ടിക് ഡ്രീംസ്’.

(ഫോട്ടോ കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here