കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളജിെൻറ ആധിപത്യം. 17 ാം തവണയാണ് പയ്യന്നൂർ കോളജ് ഒാവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. 120 മത്സരങ്ങളിൽ 112 എണ്ണത്തിെൻറ ഫലം പുറത്തുവന്നപ്പോൾ 214 പോയൻറുകളോടെയാണ് പയ്യന്നൂർ കോളജ് കലാകിരീടം ഉറപ്പിച്ചത്. 154 പോയൻറുകളോടെ തോട്ടട എസ്.എൻ കോളജ് രണ്ടാംസ്ഥാനത്തും 137 പോയൻറുകളോടെ പടന്നക്കാട് നെഹ്റു കോളജ് മൂന്നാംസ്ഥാനത്തുമെത്തി. നാലാം നാൾ തലശ്ശേരി ബ്രണ്ണൻ കോളജിനെ പിന്തള്ളിയാണ് ആതിഥേയരായ എസ്.എൻ കോളജ് രണ്ടാംസ്ഥാനത്തെത്തിയത്.