HomeTRAVEL & TOURISMഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ്‌ ചാമ്പ്യൻഷിപ്പിന് കോഴിക്കോടൊരുങ്ങി

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ്‌ ചാമ്പ്യൻഷിപ്പിന് കോഴിക്കോടൊരുങ്ങി

Published on

spot_img

കോഴിക്കോടിന് ഇനി പുഴയുത്സവത്തിന്റെ ആവേശ ദിനങ്ങൾ. നിപയുടെയും, കരിഞ്ചോലക്കുന്ന് ഉരുൾപൊട്ടലിന്റെയും ദുരന്തയോർമ്മകളിൽ നിന്നുള്ള കോഴിക്കോടൻ ജനതയുടെ ഉയിർത്തെഴുന്നേൽപ്പെന്ന പോൽ ജൂലൈ 18ന് പ്രാരംഭം കുറിക്കുന്ന പ്രഥമ അന്താരാഷ്ട്ര കയാക്കിംഗ്‌ ചാമ്പ്യൻഷിപ്പും മലബാർ റിവർ ഫെസ്റ്റിവലിനെയും ചരിത്രമാക്കി മാറ്റാനൊരുങ്ങുകയാണ് കോഴിക്കോട്ടെ ജനങ്ങൾ.

ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും പ്രഥമ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ കോഴിക്കാട് തുഷാരഗിരിയില്‍ വെച്ചാണ് നടക്കുന്നത്‌. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. പതിനഞ്ച്‌ ലക്ഷം രൂപയാണ് സമ്മാനത്തുക.

ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, ഇന്ത്യോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പ്രാതിനിധ്യമുണ്ടാകും.

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015ലെ ലോകചാമ്പ്യനായ സ്‌പെയിനില്‍ നിന്നുളള ഗേഡ് സെറ സോള്‍സ് 2012 ഒളിമ്പിക് വെളളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീസ്റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്.

2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദ മേളകളില്‍ ഒന്നാണ്. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ നദിയില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യക്കാര്‍ക്കായി മത്സരങ്ങള്‍ ഉണ്ടാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ അന്താരാഷ്ട്ര കാനോയിംഗ് ഫെഡറേഷന്‍ അംഗീകരിച്ച ഫ്രീസ്റ്റൈല്‍, സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ടാകും. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം.

അന്താരാഷ്ട്ര ബ്രാന്‍ഡുകളായ വുഡ്‌ലാന്റ്, ഗോപ്രോ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. കോഴിക്കോട് ജില്ലയെ നിപാ വിമുക്ത മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇക്കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകരമാവുമെന്നാണ് കരുതുന്നത്‌. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ്‌ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്രചരണ പരിപാടികളാണ് ജില്ലയിലുടനീളം സംഘടിപ്പിച്ചു വരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this