കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

0
493

കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതി (DCIP) 2018 ജൂലൈ-സെപ്റ്റംബർ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികളായ യുവതി-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തിനോടൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേൺഷിപ്. യുവാക്കളിൽ വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതവീക്ഷണം വളർത്തിയെടുക്കുന്നതിനും സാധ്യമായ പദ്ധതിയാണിത്. ഇന്റേണ്‍ഷിപ്പിന് പങ്കെടുക്കാനായി ജൂണ്‍ 16ന് മുന്‍പ് ബയോഡാറ്റ projectcellclt@gmail.com ലേക്ക് അയക്കുക. മൂന്നു മാസത്തെ മുഴുവൻ സമയ പരിശീലന പദ്ധതിയാണിത്. സ്റ്റൈപ്പന്റ് ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

9846116617
7736380400
9446079204

LEAVE A REPLY

Please enter your comment!
Please enter your name here