കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘ ശില്പ പ്രദര്‍ശനത്തിന് ഇന്ന് ആരംഭം. ആര്‍ട്ട് ഗാലറിയില്‍ വെച്ച് വൈകിട്ട് 3 മണിയ്ക്ക് പ്രശസ്ത ശില്പി കെ.പി സോമന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒരുപാട് ആശയങ്ങളാണ് ‘You Can Not Step In To The Same River Twice’ എന്ന് നല്‍കിയിരിക്കുന്ന പേരിലൂടെ തന്നെ സംവദിക്കുന്നത്. ശരത് ശശി, കെയു ശ്രീകുമാര്‍, ലക്ഷ്മി സുദര്‍ശന്‍ എന്നിവരുടെ ശില്പങ്ങളാണ് ഒക്ടോബര്‍ 2 മുതല്‍ 8 വരെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് അക്ഷയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയും അരങ്ങേറും.