വര്‍ണ്ണങ്ങള്‍ വിതറി കലാകൂട്ടായ്മയ്ക്ക് സമാപനം

0
488

കൊയിലാണ്ടി: പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാന്‍ കൊയിലാണ്ടി പരിസര പ്രദേശത്തെ വിവിധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ ‘കലാകൂട്ടായ്മ’ സംഘടിപ്പിച്ചു. ഇതില്‍ നിന്നും സമാഹരിച്ച 1,31,795 രൂപ തഹസില്‍ദാറും കൊയിലാണ്ടി എസ്‌ഐ സാജു എബ്രഹാമും ചേര്‍ന്ന് സംഘാടകരില്‍ നിന്നും ഏറ്റു വാങ്ങി. ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ചതില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് ഫോണ്‍ മുഖേന അഭിനന്ദനം അറിയിച്ചു.

സെപ്തംബര്‍ 17ന് രാവിലെ 10 മുതല്‍ ആരംഭിച്ച കലാപ്രകടനങ്ങള്‍ രാത്രി 10 മണിവരെ നീണ്ട് നിന്നു. പാട്ട്, ഡാന്‍സ്, മിമിക്രി, തല്‍സമയ ചിത്രം വര, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പനയും തുടങ്ങി വിവിധ കലാപരിപാടികളോടെ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരം ഉത്സവ പ്രതീതിയിലായിരുന്നു. സ്റ്റേജ്, സൗണ്ട് സിസ്റ്റം തുടങ്ങി പരിപാടിയ്ക്കാവശ്യമായതെല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനാല്‍ സമാഹരിച്ച് കിട്ടിയ തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും ആശാവഹമാണ്.

ഇല്ലിക്കെട്ട് നമ്പൂതിരി, ദേവരാജ് കാലിക്കറ്റ്, ഷാഫി കൊല്ലം, സിറാജ് പയ്യോളി, ആസിഫ് കാപ്പാട്, പ്രേംകുമാര്‍ വടകര, മണക്കാട്ട് രാജന്‍ തുടങ്ങിയ 200ല്‍പ്പരം കലാകാരന്മാര്‍ പരിപാടിയില്‍ സംവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here