ഗുരുവായൂര്‍: കോവിലന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ദേശത്തിന്റെ ഉത്സവമായി കൊണ്ടാടുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വാഴാവില്‍ അമ്പലത്തിനരികെയുള്ള കോവിലന്‍ സ്മാരക കലാകായിക നിലയത്തിലാണ് പരിപാടി. കോവിലന്‍ ട്രസ്റ്റും സാരഥി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സമാപന സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ശതാബ്ദി പ്രഭാഷണം സിപിഐഎം പെളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം നിര്‍വഹിക്കും.
കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് മിമി ജയന്‍ അധ്യക്ഷയാകും. വിജു നായരങ്ങാടിയും ഡോ. ആര്‍. സുരേഷും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ വികെ ദാസന്‍, എഡി ആന്റു, പിജെ സ്റ്റെജു, പിവി സുധീര്‍, പിഎം ഷാജി, എംഎസ് ബൈജു, പിഎസ് അനു എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല