കോവിലന്‍ ജന്മശതാബ്ദി 9ന് ഗുരുവായൂരില്‍

0
151

ഗുരുവായൂര്‍: കേന്ദ്ര സാഹിത്യ അക്കാദമിയും കോവിലന്‍ അന്തര്‍ദേശീയ പഠന ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോവിലന്‍ ജന്മശതാബ്ദി ആഘോഷം ജൂലൈ ഒമ്പതിന് രാവിലെ 9.30ന് ഗുരുവായൂര്‍ നഗരസഭാ ലൈബ്രറി ഹാളില്‍ നടക്കും. പ്രമുഖ മറാത്തി നോവലിസ്റ്റ് ലക്ഷ്മണ്‍ ഗെയ്ക്വാഡ് ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വകലാശാസാ വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍ ശതാബ്ദി പ്രഭാഷണം നടത്തും. കെ.പി. രാമനുണ്ണി അധ്യക്ഷനാവും. തുടര്‍ന്ന് 11.30 നടക്കുന്ന സെമിനാറില്‍ ‘കോവിലനും വൈലോപ്പിള്ളിയും ഒരു യുഗത്തിന്റെ രണ്ടു ജ്വാലകള്‍’ എന്ന വിഷയത്തില്‍ കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപീകൃഷ്ണനും ‘കോവിലന്റെ കഥനഭാഷ’ വിഷയത്തില്‍ കെവി സഞ്ജയും സംസാരിക്കും.

ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സെമിനാറില്‍ ‘കോവിലന്റെ കഥകള്‍ ആഖ്യാനവും വ്യാഖ്യാനവും’ എന്ന വിഷയത്തില്‍ കെ എസ് രവികുമാറും ‘തട്ടകത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ വിജു നായരങ്ങാടിയും ‘കോവിലന്‍ ഹിംസയുടെ വേരുകള്‍’ എന്ന വിഷയത്തില്‍ ഡോ. കെ എം അനിലും പേപ്പറുകള്‍ അവതരിപ്പിക്കും.

ഡോ. സാബു കോട്ടക്കല്‍ അധ്യക്ഷനാകും. കോവിലന്‍ 100 വര്‍ഷങ്ങള്‍ എന്ന പ്രദര്‍ശനം എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘആടനം ചെയ്യും. വൈകിട്ട് അഞഅചിന് ചേരുന്ന സമാപന സമ്മേളനം രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here