” കോശിച്ചായന്റെ പറമ്പ് ” ചിത്രീകരണം ആരംഭിച്ചു

0
177
cinema

യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കോശിച്ചായന്റെ പറമ്പ് ”
എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ മുട്ടത്ത് ആരംഭിച്ചു.നിർമ്മാതാവ് ജോണി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പ്രശസ്ത നടൻ ജാഫർ ഇടുക്കി ഫസ്റ്റ് ക്ലാപ്പടിച്ചു.
സലീംകുമാർ, ജാഫർ ഇടുക്കി,സോഹൻ സീനുലാൽ,സുധി കോപ്പ,കിച്ചു ടെല്ലസ്,
അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി വടയാർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.എഡിറ്റർ-ജസ്സൽ സഹീർ. പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ,കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ഗഫൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,ആക്ഷൻ-അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്-ഹരിസ്, പരസ്യകല-ഐക്യൂറ,ഓഫീസ് നിർവ്വഹണം-വിന്നി കരിയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, പി ആർ ഒ-എ എസ് ദിനേശ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here