KLF; ഇന്നത്തെ അതിഥികള്‍

0
308
klf 19 Kerala Literature Fest Kozhikode 2019 prakashraj arundhathi ray

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിജയകരമായ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് (ശനി) അതിഥികളുടെ പ്രമുഖ നിര. 132 അതിഥികളാണ് ഇന്ന് മാത്രമുള്ളത്. അരുന്ധതി റോയ്, പ്രകാശ്‌ രാജ്, റിച്ചാര്‍ഡ്‌ സ്റാല്‍മാന്‍, സ്വാമി അഗ്നിവേശ്, ആനന്ദ് തെൽതുംബ്‌ദെ, എം.എ.ബേബി, ആനന്ദ്, മുഹമ്മദലി ശിഹാബ് IAS, പദ്മപ്രിയ, റിമ കല്ലിങ്കല്‍, ജോസഫ് അന്നംകുട്ടി ജോസ്, ബോബി ജോസ് കട്ടിക്കാട് തുടങ്ങി നീണ്ട നിര തന്നെ ഇന്ന് കോഴിക്കോട് കടപ്പുറത്ത് എത്തുന്നു. 

ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ മലയാള നോവല്‍ ലോകഭൂപടത്തില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുന്നു. ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന സെഷനില്‍ ആനന്ദ് തെൽതുംബ്‌ദെ, അംബേദ്‌കറിനെ കുറിച്ച് സംസാരിക്കുന്നു. ആധുനിക കേരളത്തിലെ ശില്‍പികള്‍ എന്ന സെഷനില്‍ നാരായണഗുരുവിനെ കുറിച്ച് സുനില്‍ പി ഇളയിടം സംസാരിക്കുന്നു. രാത്രി എട്ടു മണിക്ക് എല്‍ സുബ്രമനിയത്തിന്‍റെ സംഗീത കച്ചേരിയും ഉണ്ടാവും.

പ്രോഗ്രാം:

LEAVE A REPLY

Please enter your comment!
Please enter your name here