സ്‌നേഹവും ഒരുമയും കേരളത്തെ പുനഃസൃഷ്ടിച്ചു: പി എച്ച് കുര്യൻ

0
296
klf 19 Kerala Literature Fest Kozhikode 2019

സ്വാതി ടി കെ

ഒരു വലിയ ദുരന്തത്തിനു മുന്നിൽ പതറിപ്പോകാതെ കേരളത്തെ കൈ പിടിച്ചുയർത്തിയത് മലയാളികൾ തന്നെ ആണെന്ന് കേരള സാഹിത്യോൽസവത്തിന്റെ രണ്ടാം നാൾ പ്രളയാനന്തരം കേരളമെന്ന ചർച്ചയിൽ പി എച്ച് കുര്യൻ പറഞ്ഞു. മാധ്യമങ്ങളും ജനങ്ങളും അറിയാത്ത ഒട്ടേറെ രക്ഷാ പ്രവർത്തന മാർഗങ്ങൾ സ്വീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF) ആർമി ,നേവി , മറ്റ് അതോറിറ്റികളും അക്ഷീണം പ്രവർത്തനത്തിൽ സജജമായിട്ടും രക്ഷാപ്രവർത്തനം ദുഷ്കർമായിരുന്നു.

പത്തനംതിട്ട കളക്റ്റർ ആണ് മത്സ്യ തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. അത് തീർത്തും പ്രായോഗികമായി എന്നും പി എച്ച് കുര്യൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തിന് ആക്കം കൂട്ടി താനടക്കമുള്ള ഉദ്യോഗസ്ഥർ ഒട്ടറെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജ്ജമായിരുന്നു. വിവിധ ഐ.ടി കമ്പനികൾ തങ്ങളുടെ ആശയ വിനിമയത്തിന് അവസരങ്ങൾ ഒരുക്കി നൽകി എന്ന് ശിവശങ്കരൻ ഐ എ എസ് ചർച്ചയിൽ എടുത്ത് പറഞ്ഞു.

പ്രളയാനന്തരം കേരളം ഭയന്നത് പകർച്ചവ്യാധികളെ ആയിരുന്നു. അതിന്റെ സാധ്യതയെതന്നെതുടച്ചു നീക്കാൻ നമ്മൾ മലയാളികൾക്ക് സാധിച്ചു എന്ന് ഡോ.വി വേണു ഐഎഎസ് പറഞ്ഞു.

പുരോഗമനത്തിനെന്ന് നമ്മൾ വിശ്വസിക്കുന്ന പ്രവർത്തങ്ങൾ നമുക്കും നമ്മുടെ നാടിനും ആപത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളമൊഴുകുന്ന വഴികളിൽ ആണ് നമ്മൾ വീട് വെച്ചിരിക്കുന്നതെന്നും അതിനാൽ ഇനിയൊരു പ്രളയത്തിനു കൂടി സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ: ഫയാസ് എ. കെ

LEAVE A REPLY

Please enter your comment!
Please enter your name here