KLF സന്ദേശവുമായി പാട്ടുവണ്ടി പര്യടനം

0
326
klf 19 Kerala Literature Fest Kozhikode 2019 Govt Arts and Science college

കോഴിക്കോട് : ഡി.സി കിഴക്കെമുറി ഫൗണ്ടേഷൻ ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സന്ദേശവുമായി പാട്ടുവണ്ടി കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ പര്യടനം നടത്തി. ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടുള്ള ദൃശ്യാവിഷ്കാരവും ഓപ്പൺ ക്വിസ്സും സംഘടിപ്പിച്ചു. ഗവ: കോളേജ് മടപ്പള്ളി, ഗവ: കോളേജ് മൊകേരി, CKG കോളേജ് പേരാമ്പ്ര, SN കോളേജ് ചേളന്നൂർ, ഗവ: ആർട്സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പൻ കോളേജ്, പ്രൊവിഡൻസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലാണ് സന്ദേശവുമായി എത്തിയത്.

വിസ്മയം കോളേജ് ഓഫ് ആർട് ആൻഡ് മീഡിയ അധ്യാപകൻ ഫാരിസ് കണ്ടോത്താണ് ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത്. ഹിലാൽ അഹമ്മദ്, അജ്മൽ എൻ. കെ എന്നിവർ ഓപ്പൺ ക്വിസ്സ് നടത്തി. മുഹമ്മദ് കൻസ്, അക്ഷയ് കുമാർ, ബിലാൽ ശിബിലി, അഹമ്മദ് റിഷാദ്, ഫഹീം ബറാമി എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here