ചുമര്‍ച്ചിത്ര കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു

0
873

ചുമര്‍ചിത്ര കലാരംഗത്ത് പകരം വെക്കാനില്ലാത്ത കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു ( 84). കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934 ൽ ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായി വിദ്യാഭ്യാസം. ചിത്രകലാ അദ്ധ്യാപകനായി കേരള സർവ്വകലാശാലയിലും കേരള സ്കൂൾ ഓഫ് ആർട്സിലും കോഴിക്കോട്ടെയും കൊച്ചി നേവൽ ബേസിലെയും കേന്ദ്രീയവിദ്യാലയങ്ങളിലും ജോലി നിർവഹിച്ചു. ഗുരുവായൂർ അടക്കമുള്ള നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ചു. കേരള ലളിത കലാ അക്കാദമി പുരസ്‌കാരം 1969, 1974, 1978 വർഷങ്ങളിൽ ലഭിച്ചു. ഇതിനു പുറമെ ലളിതകലാ പുരസ്‌കാരം 2004, ദേശീയ അദ്ധ്യാപക പുരസ്‌കാരം 1981, കേന്ദ്ര സർക്കാരിന്റെ ചുമർ ചിത്രകലാ റിസർച് സീനിയർ ഫെല്ലോഷിപ് (2000, 2002), കലാ പ്രവീൺ, വർണ്ണ കുലപതി, ജന്മാഷ്ടമി, കർമശ്രേഷ്ഠ എന്നീ പുരസ്കാരങ്ങളും ലഭിച്ചു. കേരള ലളിതകലാ അക്കാദമി, കേന്ദ്രഗവണ്‍മെന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും കേന്ദ്രഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചു. എറണാകുളം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെയും ഗുരുവായൂര്‍ ചിത്‌ഗേഹത്തിന്റെയും ഡയറക്ടര്‍. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ സന്ദര്‍ശക അദ്ധ്യാപകന്‍ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു.

ഗ്രന്ഥകാരനും ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കലാകാരന്‍കൂടിയാണ്. ചിത്ര സൂത്രം ,ചിത ലക്ഷണം പ്രധാന പുസ്തകങ്ങളാണ്. ശവസംസ്‌കാരം ആഗസ്റ്റ് 7ന് രാവിലെ 10ന്.

ഭാര്യ: ദാക്ഷായണി വാര്യർ,
മക്കൾ: ശശികുമാർ. കെ. വാര്യർ ( പ്രിൻസിപ്പൽ, ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ്,എറണാകുളം ), രവികുമാർ. കെ. വാര്യർ ( J A O BSNL കണ്ണൂർ ), താര കൃഷ്ണകുമാർ (പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ, കോഴിക്കോട് )
മരുമക്കൾ: ഉഷാ ശശികുമാർ (ടീച്ചർ, ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ് ), സുധാ രവികുമാർ, കൃഷ്ണകുമാർ (മാനേജർ, ഫെഡറൽ ബാങ്ക്, കോഴിക്കോട് )
സഹോദരൻ Late ബാലകൃഷ്ണ വാര്യർ, മട്ടന്നൂർ.

LEAVE A REPLY

Please enter your comment!
Please enter your name here