കിതാബിനും റഫീഖിനുമൊപ്പം സാംസ്‌കാരിക കേരളം

0
1732

നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിതാബ്’. എന്നാല്‍ അത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മതസംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നാടകം സംസ്ഥാന തലത്തില്‍ കളിക്കേണ്ടെന്ന് സ്‌കൂളില്‍ ചേര്‍ന്ന മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും യോഗം തീരുമാനിക്കുകയായിരുന്നു. നാടകത്തില്‍ ഇസ്ലാം മതത്തെ മോശമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു വിമര്‍ശനം.

നാടകം പിന്‍വലിച്ചതില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് കേരള സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തുന്നത്. ”നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുമുള്ള കടന്നുകയറ്റമാണ് ‘കിത്താബി’നെതിരെ ഉണ്ടായിട്ടുള്ളതെന്ന്” കെ സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, കല്‍പ്പറ്റ നാരായണന്‍, എം.എന്‍ കാരശ്ശേരി, മാമുക്കോയ അടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കെ. സച്ചിദാനന്ദൻ, എസ്.ഹരീഷ്, സണ്ണി. എൻ. കപിക്കാട്, സജിത മഠത്തിൽ, കെ. ഇ. എൻ, മാമുക്കോയ, എസ്. ശാരദക്കുട്ടി, സുനിൽ. പി. ഇളയിടം, കൽപറ്റ നാരായണൻ, എം.എൻ കാരശ്ശേരി, സുൽഫത്ത് എം, ടി.ടി ശ്രീകുമാർ, ദീദി ദാമോദരൻ, പ്രകാശ് ബാരെ, ഷാഹിന നഫീസ, ടി.വി.ബാലൻ, ഹമീദ് ചേന്ദമംഗലൂർ, ജോളി ചിറയത്ത്, പ്രിയനന്ദനൻ, ചന്ദ്രദാസൻ, രേണു രാമനാഥ്, ഡോ.പി ഗീത, ജെ.ശൈലജ, ഹരീഷ് പേരാടി, എലിസബത്ത് ഫിലിപ്പ്, അപർണ ശിവകാമി, ജയപ്രകാശ് കുളൂർ, സേവ്യർ പുൽപ്പാട്ട്, എം. എം. സചീന്ദ്രൻ, എൻ. ശശിധരൻ, ഡോ. ആസാദ്, അനിൽ.പി നെടുമങ്ങാട് തുടങ്ങി നിരവധി പേരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here