ടോവിനോ As “വാത്സല്യം മമ്മൂട്ടി.”

0
267
kilometers-and-kilometers

വാത്സല്യമെന്ന ഏറെ പ്രശസ്തമായ മമ്മൂട്ടി സിനിമയും, “കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്… ” എന്ന പഴയ മോഹൻലാൽ ഡയലോഗും വച്ചൊരു ഹ്യൂമർ കോമ്പിനേഷനോടെ പുതിയൊരു സിനിമ വരുന്നുണ്ട്. പേര് അത് തന്നെ “കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്”.

ചിത്രത്തിന്റെ ആദ്യ ടീസർ നായകൻ ടോവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘കുഞ്ഞുദൈവം’, ‘രണ്ട് പെൺകുട്ടികൾ’ എന്നീ സിനിമകളുടെ സംവിധായകൻ ജിയോ ബേബിയാണ് കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാംഷി അഹമ്മദ്, ആന്റോ ജോസഫ്, ടോവിനോ തോമസ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സൂരജ് എസ് കുറുപ്പും ഗാനരചന ബി.കെ ഹരിനാരായണനും വിനായക് ശശികുമാറും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലി – പ്രജിഷ് പ്രകാശ്, ആർട്ട് ബംഗ്ലൻ, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സൗണ്ട് ഡിസൈൻ ടോണി ബാബു, പ്രോജക്ട് ഡിസൈൻ അലക്സ് കുര്യൻ, പ്രൊഡക്ഷൻ കൺട്രേളർ ഡേവിസൺ സി.ജെ, കോസ്റ്റ്യൂം ഡിസൈനർ ധന്യ ബാലകൃഷ്ണൻ, മെയ്ക്ക്-അപ് രഞ്ജിത്ത് അമ്പാടി, അസോസിയറ്റ് ഡയറക്ടേർസ് അരുൺ ജി കൃഷ്ണൻ, നിഥിൻ പണിക്കർ, ടൈറ്റിൽ ഡിസൈൻ ലിങ്കു അബ്രഹാം, സ്റ്റിൽസ് വിവി ചാർലി, പബ്ലിസിറ്റി ഡിസൈൻസ് ദി വാലിൻസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

“യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ” എന്ന ടൈറ്റിൽ ടാഗ് ലൈൻ ചിത്രത്തിന്റെ കണ്ടന്റിനെ സംബന്ധിച്ചുള്ള ആകാംക്ഷ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിൽ പരം വ്യൂസാണ് യൂടൂബിൽ ടീസറിന് ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി അവസാന വാരം ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here