കെജി ഹര്‍ഷന്‍ പുരസ്‌കാരം യുകെ രാഘവന്‍ മാസ്റ്റര്‍ക്ക്

0
349

പ്രശസ്ത ചിത്രകാരന്‍ കെജി ഹര്‍ഷന്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് യുകെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. ചിത്രകാരന്‍, കവി തുടങ്ങി സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ് ഇദ്ദേഹം.

കെജി ഹര്‍ഷന്‍ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം തികയുന്ന സെപ്റ്റംബര്‍ 27ന് വൈകിട്ട് 6മണിയ്ക്ക് ചേളന്നൂര്‍ ശ്രീകലാലയത്തില്‍ വെച്ച് അനുസ്മരണ പരിപാടിയും സംഘടിപ്പിക്കുന്നു. ചിത്രകാരനും ശില്പിയുമായ പോള്‍ കല്ലാനോട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സ്മൃതിനടനം, നൃത്താഞ്ജലി, നാടകം, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here