കെജി ഹര്‍ഷന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27ന് വൈകിട്ട് 6മണിയ്ക്ക് ചേളന്നൂര്‍ ശ്രീകലാലയത്തില്‍ വെച്ചാണ് പരിപാടി നടന്നത്. ചിത്രകാരനും ശില്പിയുമായ പോള്‍ കല്ലാനോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കെജി ഹര്‍ഷന്‍ പുരസ്‌കാര ജേതാവായ യുകെ രാഘവന്‍ മാസ്റ്റര്‍ക്ക് വേദിയില്‍ വെച്ച് ഉദ്ഘാടകന്‍ പുരസ്‌കാരം നല്‍കി. തുടര്‍ന്ന് സ്മൃതിനടനം, നൃത്താഞ്ജലി, നാടകം, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറി.